ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി മനാമയിലെ അൽ സഫ്രിയ കൊട്ടാരത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി മനാമയിലെ അൽ സഫ്രിയ കൊട്ടാരത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും മന്ത്രി രാജാവിനെ അറിയിച്ചു.
വിവിധ തലങ്ങളിലുള്ള രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ തുടർച്ചയായ വികസനത്തെയും വളർച്ചയെയും പ്രശംസിച്ചുള്ള ആശംസകൾ സുൽത്താന്‍ അറിയിക്കാൻ രാജാവ് മന്ത്രിയോട് ആവശ്യപ്പെട്ടു.
രണ്ടു സഹോദര രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിൽ അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി തുടർച്ചയായ ഏകോപനത്തിനും കൂടിയാലോചനക്കുമുള്ള ഇരു നേതൃത്വങ്ങളുടെയും പ്രതിബദ്ധതയും അവർ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.