ഫീൽഡ്​ ആശുപത്രി: പഴയ മസ്​കത്ത്​ വിമാനത്താവള കെട്ടിടം പരിഗണനയിൽ

മസ്​കത്ത്​: ഗുരുതരാവസ്​ഥയിൽ അല്ലാത്ത കോവിഡ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ഫീൽഡ്​ ആശുപത്രി ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പഴയ മസ്​കത്ത്​ വിമാനത്താവള കെട്ടിടവും ഇതിനായി പരിഗണനയിലുണ്ട്​.

വിശാലമായ സ്​ഥലസൗകര്യം ഉണ്ടെങ്കിലും ആശുപത്രിക്ക്​ വേണ്ട സംവിധാനങ്ങൾ ഇവിടെ ഒരുക്കേണ്ടിവരും. നിലവിൽ രാജ്യത്ത്​ 4688 പേരാണ്​ അസുഖ ബാധിതരായിട്ടുള്ളത്​. 467 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 165 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​.

ഗുരുതരാവസ്​ഥയിൽ അല്ലാത്തവരെ ഫീൽഡ്​ ആശുപത്രിയിലേക്ക്​ മാറ്റുക വഴി നിലവിൽ ആശുപത്രികളിൽ അനുഭവപ്പെടുന്ന സമ്മർദം കുറക്കാൻ കഴിയുമെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​െൻറ വിലയിരുത്തൽ. കോവിഡ്​ അല്ലാത്ത രോഗികൾക്ക്​ തടസ്സമില്ലാത്ത ചികിത്സ നൽകുകയും ഇൗ തീരുമാനത്തി​െൻറ ലക്ഷ്യമാണ്​. ഡോക്​ടർമാർക്കും നഴ്​സുമാർക്കും മറ്റ്​ മെഡിക്കൽ ജീവനക്കാർക്കും പുറമെ ആശുപത്രിയുടെ എല്ലാവിധ സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം ഫീൽഡ്​ ആശുപത്രിയിൽ ഉണ്ടാവുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.