മസ്കത്ത്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലുള്ള ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ സന്ദർശകർക്കായി വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചു.
തിയറ്റർ ഗ്രൂപ്പുകളെയും മറ്റും പങ്കെടുപ്പിച്ച് നിരവധി പൈതൃകവും സാംസ്കാരികവും കലാപരവുമായ ഷോകൾ മ്യൂസിയം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഇവന്റ്സ് ഡിപ്പാർട്മെന്റ് മേധാവി വാധ ബിൻത് ഹമൂദ് അൽ ഹദീദിയ പറഞ്ഞു.
ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കാഴ്ചയുടെ ലോകമാണ് മ്യൂസിയം സന്ദർശകർക്കു മുന്നിൽ തുറന്നിടുന്നത്.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നു നൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയം സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് നാടിന് സമർപ്പിച്ചത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.