മസ്കത്ത്: രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിൻെറ ഭാഗമായി 500ൽ അധികം സേവനങ്ങൾക്ക് പ്രഖ്യാപിച്ച ഫീസിളവുകൾ നിലവിൽ വന്നു. ഇതിെൻറ ഭാഗമായി ചില സേവനങ്ങൾക്ക് പൂർണമായോ ഭാഗികമായോ ഫീസിളവുകൾ പ്രഖ്യാപിച്ചിരുന്നു. സേവനങ്ങളും അവക്കുള്ള നിരക്കുകളും തമ്മിലെ സന്തുലിതത്വം നിലനിർത്താൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനം. പാരമ്പര്യ, വിനോദ സഞ്ചാര മന്ത്രാലയം, വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി, മറ്റ് മുനിസിപ്പാലിറ്റികൾ എന്നീ സർക്കാർ മേഖലകളിലായി 548 സേവനങ്ങൾക്കുള്ള ഫീസിളവാണ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത്.
ഇത്തരം ഫീസിളവുകൾക്ക് കഴിഞ്ഞ വർഷം നവംബറിൽ നടന്ന മന്ത്രി സഭ സമ്മേളത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകിയിരുന്നു. ജനുവരി ആദ്യം മുതലാണ് ഫീസിളവുകൾ നടപ്പിൽ വന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയം 30 സേവനങ്ങൾക്കാണ് ഫീസിളവ് പ്രഖ്യാച്ചത്. സേവനങ്ങളുടെ സ്വഭാവം അനുസരിച്ചാണ് ഇളവ്. 17 ശതമാനം മുതൽ 90 ശതമാനം വരെ ഫീസിളവുണ്ട്. കൺസൽട്ടിങ് ഓഫിസുകൾ ഈടാക്കിയിരുന്ന ഫീസ് നിരക്കുകളിലെ ഇളവ് ഇതിൽ പ്രധാനപ്പെട്ടതാണ്. 500 റിയാൽ മുതൽ 250 റിയാൽ വരെയാണ് ഇൗ സേവനത്തിന് ഫീസ് ഇൗടാക്കിയിരുന്നത്. ഇതിെൻറ നിരക്ക് 50 റിയാലായി നിജപ്പെടുത്തി. വ്യവസായ ലൈസൻസുകൾക്കുള്ള ഫീസും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇൗ സേവനത്തിന് 1000 റിയാലിന് മുകളിലായിരുന്നു ഫീസ്. 50 റിയാലാണ് പുതുക്കിയ നിരക്ക്.
പാരമ്പര്യ വിനോദ സഞ്ചാര മേഖലകളിൽ 29 സേവനങ്ങൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 17 മുതൽ 60 ശതമാനം വരെയാണ് നിരക്കിളവ്. ടൂറിസ്റ്റ് ഗൈഡ് ലൈസൻസ് നേടുന്നതിന് 15 മുതൽ 100 റിയാൽ വരെയാണ് ഫീസ് ഇൗടാക്കിയിരുന്നത്. ഇത് 10 മുതൽ 50 റിയാൽ വരെ ആക്കി കുറച്ചിട്ടുണ്ട്. ഹെറിറ്റേജ് ഹോട്ടൽ, ഇക്കോ ലോഡ്ജ് അല്ലെങ്കിൽ ഗെസ്റ്റ് ഹൗസ് എന്നിവയുടെ ഫീസ് 500ൽനിന്ന് 250 റിയാൽ ആയി കുറച്ചു.
മുനിസിപ്പാലിറ്റികൾ 489 സേവനങ്ങളുടെ നിരക്കുകൾ കുറച്ചിട്ടുണ്ട്. ചില സേവനങ്ങൾക്കുള്ള ഫീസുകൾ മസ്കത്ത് മുനിസിപ്പാലിറ്റി 25 റിയാലായും മറ്റ് മുനിസിപ്പാലിറ്റികൾ അഞ്ച് റിയാലായും കുറച്ചിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ ലൈസൻസിന് മുനിസിപ്പാലിറ്റികൾ ഇൗടാക്കിയിരുന്ന ഫീസുകൾ പൂർണമായി ഒഴിവാക്കുകയും അവ റോയൽ ഒമാൻ പൊലീസിെൻറ കീഴിൽ കൊണ്ടുവരുകയും ചെയ്തു.
ഇനിമുതൽ ഇത്തരം വാഹനങ്ങളുടെ ലൈസൻസിന് മുനിസിപ്പാലിറ്റിയെ സമീപിക്കേണ്ടതില്ല. നിരവധി മേഖലകളിൽ പ്രഖ്യാപിച്ച ഫീസിളവുകൾ രാജ്യത്ത് മെച്ചപ്പെട്ട വ്യവസായിക അന്തരീക്ഷം രൂപപ്പെടാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.