സലാല: സ്കൂൾ അവധിക്കാലത്ത് വിദ്യാർഥികൾക്കായി ഫാസ് അക്കാദമി സമ്മർ ക്യാമ്പ് നടത്തും. ജൂൺ ഒന്ന് മുതൽ ജുലൈ 19 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഫുട്ബാൾ, ക്രിക്കറ്റ് എന്നിവയിലാണ് പരിശീലനം. നാട്ടിൽനിന്നെത്തിയ മുൻ സന്തോഷ് ട്രോഫി താരം കെ.പി. സുബൈർ മുഖ്യ പരിശീലനകനാണ്. ലോയ്ഡ് കെല്ലർ, ഫിറ്റ്നസ് ട്രെയ്നർ ദേവിക, സഫ് വാൻ, സൈക്കോളജിസ്റ്റ് സൂഫിയ എന്നിവരുടെ സേവനവും ലഭ്യമാണ്.
അമീർ കല്ലാച്ചി, മഹീൻ എന്നിവർ കോഓഡിനേറ്റർമാരാണ്. ആഴ്ചയിൽ അഞ്ച് ദിവസം കുട്ടികൾ സൗകര്യപ്രദമാകുംവിധം വൈകിട്ട് അഞ്ച് മുതൽ ഒമ്പത് വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ പത്ത് വരെയുമാണ് പരിശീലനമെന്ന് ഡയറക്ടർ ജംഷാദ് അലി പറഞ്ഞു. സ്ത്രീകൾക്കും ചെറിയ കുട്ടികൾക്കുമായി പ്രത്യേക സെഷനുമുണ്ട്. എല്ലാ രാജ്യക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 98032828, 79549800.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.