?????? ????????????? ????? ?????????? ????????? ????

ആ വീഡിയോ വ്യാജം, പ്രചരിപ്പിക്കരുത്​

മസ്​കത്ത്​: മ​ത്രയിൽ ഒരു മുറിയിൽ 50 വിദേശ തൊഴിലാളികൾ താമസിക്കുന്നതായി പറഞ്ഞ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക് കുന്ന വീഡിയോ വാസ്​തവ വിരുദ്ധമാണെന്ന്​ ഗവൺമ​െൻറ്​ കമ്മ്യൂണിക്കേഷൻ സ​െൻറർ (ജി.സി) അറിയിച്ചു.

കോവിഡ്​ പരിശ ോധനയുടെ ഭാഗമായ മെഡിക്കൽ സർവേക്ക്​ എത്തിയവരാണ്​ ഇത്രയധികം പേർ ഒരു മുറിയിൽ താമസിക്കുന്നതായി കണ്ടെത്തിയതെന്ന വിവരണത്തോടെയാണ്​ വീഡിയോ പ്രചരിക്കുന്നത്​. അയൽ രാഷ്​ട്രവുമായി ബന്ധപ്പെട്ടതാണ്​ വീഡിയോ. വാസ്​തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ജി.സി പ്രസ്​താവനയിൽ അറിയിച്ചു.

നിസ്​വയിൽ വിദേശികൾക്ക്​ കോവിഡ്​ ബാധ കണ്ടെത്തിയതായ പ്രചാരണവും വാസ്​തവ വിരുദ്ധമാണെന്ന്​ ജി.സി അറിയിച്ചു. നിസ്​വ കർഷ വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികൾക്ക്​ കോവിഡ്​ കണ്ടെത്തിയതായ രീതിയിലാണ്​ പ്രചാരണം നടക്കുന്നത്​.

ഒൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം കണക്കിലെടുക്കാൻ പാടുള്ളൂവെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും ജി.സി അറിയിച്ചു.

Tags:    
News Summary - fake video in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.