സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ പ​ര​സ്യം: ജാ​ഗ്ര​ത പാ​ലി​ക്ക​ണം -​ആ​ർ.​ഒ.​പി

മ​സ്ക​ത്ത്​: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ പ​ര​സ്യ​ങ്ങ​ളെ കു​റി​ച്ച്​ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വ്യാ​ജ ക​റ​ന്‍സി ട്രേ​ഡി​ങ്ങും ന​ഷ്ട​പ്പെ​ട്ട പ​ണം വീ​ണ്ടെ​ടു​ത്ത് ന​ല്‍കു​മെ​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും ആ​ര്‍.​ഒ.​പി ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം അ​റി​യി​ച്ചു. വ്യാ​ജ ലി​ങ്കു​ക​ള്‍ വ​ഴി​യു​ള്ള അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ പ​ര​സ്യ​ങ്ങ​​ളോ മ​​റ്റോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​​ദേ​ശി​ച്ചു.

ഓ​ൺ ലൈ​നി​ലൂ​ടെ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്​ നി​ര​ന്ത​രം ബോ​ധ​വ​ത്​​ക​ര​ണം ന​ട​ക്കു​​മ്പോ​ഴും ദി​നേ​ന നി​ര​വ​ധി പേ​രാ​ണ്​ ഇ​ത്ത​ര​ക്കാ​രു​ടെ വ​ല​യി​ൽ വീ​ഴു​ന്ന​ത്. ഒ​രു​കാ​ല​ത്ത്​ സ​മ്മാ​ന​ങ്ങ​ളും മ​റ്റും അ​ടി​ച്ചി​ട്ടു​ണ്ട്​ എ​ന്ന്​ പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പു​ക​ൾ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം പ​ല​ർ​ക്കും മ​ന​സ്സി​ലാ​യ​തോ​ടെ പു​ത്ത​ൻ അ​ട​വു​ക​ളു​മാ​യി ഇ​ത്ത​രം സം​ഘ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ന​ട​ക്കു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച്​ ബോ​ധ​വാ​ന്മാ​രാ​കു​ക എ​ന്ന​താ​ണ്​ ഇ​ത്​ ത​ട​യാ​നു​ള്ള ഏ​റ്റ​വും വ​ലി​യ മാ​ർ​ഗ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Tags:    
News Summary - fake advertising on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.