ഒമാനിൽ കനത്ത ചൂട് തുടരും; താപനില 50 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാനിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നും ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതൽ ഒമാൻ കടൽത്തീരങ്ങളോട് ചേർന്നുള്ള തീരദേശ മേഖലകളിൽ താപനില ഗണ്യമായി വർധിക്കും. ഇത് തുടർ ദിവസങ്ങളിലും അനുഭവപ്പെടും. തീരദേശങ്ങളിൽ ചൂട് 40 ഡിഗ്രിക്ക് മുകളിലായിരിക്കും.

ചില ഉൾപ്രദേശങ്ങളിൽ ഇത് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. നിലവിലുള്ള അന്തരീക്ഷ ഉച്ചമർദ്ദവും വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള വരണ്ട കാറ്റുമാണ് രാജ്യത്ത് ചൂട് ഇത്രയധികം വർധിക്കാൻ പ്രധാന കാരണം. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ താരതമ്യേന ശാന്തമായിരിക്കും.

ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണമായും ഒഴിവാക്കുക, നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക, കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ അധികൃതർ പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Extreme heat will continue in Oman; warning that the temperature may reach 50 degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.