ഒമാനിലെ ഇന്ത്യൻ പ്രവാസികളുമായി ഡോ. എസ്. ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയപ്പോൾ

ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പ്രതിനിധികളുമായാണ് വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ച് തന്റെ എക്സ് പോസ്റ്റിൽ പരാമർശിച്ച അദ്ദേഹം, ഇന്ത്യ - ഒമാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആവേശം കൂടിക്കാഴ്ചയിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിനും അതുപോലെ തന്നെ ഇന്ത്യ - ഒമാൻ പങ്കാളിത്തത്തിനും ഒമാനിലെ പ്രവാസി സമൂഹം നൽകിയ നിരവധി സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളും ഇന്ത്യൻ വിദേശകാര്യമന്ത്രി സന്ദർശിച്ചിരുന്നു. മുന്നു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

 

Tags:    
News Summary - External Affairs Minister meets Indian diaspora in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.