മസ്കത്ത്: പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയെ കോവിഡിെൻറ രണ്ടാം വരവായി കണക്കാക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധൻ. കൂടുതൽ പേർ രോഗബാധിതരാകുന്നതിെൻറ സൂചനയായി ഇതിനെ കണക്കാക്കിയാൽ മതിയെന്ന് കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ അസി. ഡയറക്ടർ ഡോ. ഖാലിദ് അൽ ബലൂഷി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫീൽഡ് ആശുപത്രി സ്ഥാപിച്ചത് മറ്റ് ആശുപത്രികളിലെ സമ്മർദം കുറക്കാൻ സഹായകരമായിട്ടുണ്ട്. ഇതുവഴി മറ്റു രോഗികൾക്കും ആശുപത്രികളിൽ ചികിത്സ നൽകാൻ സാധിക്കും. ഫീൽഡ് ആശുപത്രിയിലെ മൊത്തം കിടക്കകളിൽ 17 മുതൽ 18 ശതമാനം വരെ രോഗികളെ ഇതിനകം പ്രവേശിപ്പിച്ചതായും ഡോ. ഖാലിദ് അൽ ബലൂഷി പറഞ്ഞു. ഫീൽഡ് ആശുപത്രികളിൽ നേരിട്ട് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ചില നടപടിക്രമങ്ങൾ പാലിച്ച് മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലുള്ളവരെ ഇങ്ങോട്ട് മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.