'വാപ്പി, ഇപ്പോൾ വര​േല്ല... പേടിയാവ്ണ്'- പ്രവാസി മനസുകളിൽ കനൽ കോരിയിട്ട്​​ ശബ്​ദ സന്ദേശങ്ങൾ

മസ്കത്ത്: 'വാപ്പി ഇപ്പോൾ വരല്ലേ. ലോക്​ഡൗണൊക്കെ കഴിഞ്ഞ്​ സമാധാനമായിട്ട്​ വന്നാൽ മതി. എപ്പോൾ​ വേണമെങ്കിലും വരാല്ലോ'- പൊന്നോമനയിൽ നി​ന്ന്​ ഈ വാക്കുകൾ കേട്ടപ്പോൾ ഉരുകിത്തീർന്നിട്ടുണ്ടാകും ആ പിതൃമനം. കൊറോണയെ പേടിച്ച്​ മാത്രമല്ലല്ലോ, പൊന്നുമക്കളടക്കമുള്ള ഉറ്റവരെ കാണാനുള്ള കൊതി കൊണ്ട്​ കൂടിയല്ലേ നാട്ടി​ലേക്ക്​ മടങ്ങാൻ പ്രവാസികൾ ഇത്ര വെമ്പുന്നത്​. അപ്പോൾ, മക്കളിൽ നിന്ന്​ ഇത്തരം മറുപടികൾ കൂടി കേൾക്കുന്നതോടെ അവർ തളരാതെ പോകുന്നതെങ്ങിനെ?

ജോലി നഷ്​ടപ്പെട്ടി​േട്ടാ രോഗഭീതി കൊണ്ടോ ആകാം, നാട്ടിലേക്ക്​ വരികയാണെന്ന്​ പറഞ്ഞ്​ വീട്ടിലേക്ക്​ വിളിച്ച ഒരു പ്രവാസിക്ക്​ മറുപടിയായി ലഭിച്ച ശബ്​ദ സന്ദേശമാണ്​ ആദ്യം കൊടുത്തിരിക്കുന്നത്​. അയാളുടെ കുട്ടിയുടെ ശബ്​ദമാണിത്​. താൻ വരികയാണെന്ന്​ വിഡിയോ കോളിലൂടെ അയാൾ അറിയിച്ചപ്പോൾ തന്നെ ഭാര്യയും മക്കളും കരഞ്ഞിരുന്നു. നാളുകൾക്കുശേഷം പ്രിയപ്പെട്ടവൻ വരുന്നതിലെ സന്തോഷം കൊണ്ടല്ല, അയാൾ രോഗവുമായി എത്തിയാലോ എന്ന ഭീതി കൊണ്ട്​.

ഇതി​​​െൻറ വിശദീകരണവും കുട്ടിയുടെ ശബ്​ദ​സന്ദേശത്തിലുണ്ട്​. 'വിഡിയോ കോൾ വിളിച്ചപ്പോ ഉമ്മ കരഞ്ഞത് വാപ്പി വരുന്നോർത്ത് വിഷമിച്ചാ. വാപ്പി വരുന്നതിലല്ല പ്രശ്​നം. ഇപ്പോൾ കൊറോണയല്ലേ. ​പ്ലെയിനിൽ​ ആൾക്കാരൊക്കെ, ആ സീറ്റിലിങ്ങനെ കൈ വെക്കണ സ്​ഥലത്തൊക്കെ എല്ലാവരും വെച്ചേക്കണതല്ലേ. അപ്പോൾ കൊറോണ വരുമെന്ന്​ എനിക്ക്​ പേടിയായിരുന്നു. അതുകൊണ്ടാണ്​ കരഞ്ഞേ'.

ഇത്​ മാത്രമല്ല, പ്രവാസികൾ തിരികെ വരുന്നതിൽ വീട്ടുകാരുടെ ആശങ്ക ധ്വനിക്കുന്ന ശബ്​ദസന്ദേശങ്ങൾ പ്രവാസലോകത്ത്​ വൈറലാവുകയാണ്​. ഇത്തരം സ​ന്ദേശങ്ങൾ വിറയലോടെയാണ്​ അവർ കേൾക്കുന്നതും. ഗൾഫ് നാട്ടിലും മറ്റുമുള്ള പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുന്നത് തടയാൻ പാരകൾ പറന്ന് നടക്കെ, വീട്ടുകാര​ുടെ ആശങ്ക കുഞ്ഞുശബ്​ദത്തിൽ േകൾക്കുേമ്പാൾ പ്രവാസികൾ മൂക്കത്ത് വിരൽ വെക്കുകയാണ്. അച്​ഛൻ വീട്ടിൽ വന്നാൽ ആത്മഹത്യ ചെയ്യുമെന്ന 14കാര​​െൻറ ഭീഷണിയെ കുറിച്ചും പെറ്റ് വളർത്തിയ ഉമ്മ വീട്ടിൽ വരരുതെന്ന മക്കളുടെ വാശിയെ കുറിച്ചുമുള്ള വാർത്തകൾ വായിച്ചതി​​​െൻറ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഇത്തരം ശബ്​ദ സന്ദേശങ്ങൾ പ്രവാസികളിൽ അമ്പരപ്പുളവാക്കുന്നത്​. സർക്കാറും നാട്ടുകാരും തങ്ങൾക്ക്​ 'ഭ്രഷ്​ട്'​ കൽപിക്കുേമ്പാൾ സ്വന്തം കുടുംബമെങ്കിലും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയും അസ്​തമിക്കുകയാണോ എന്നാണ് പല പ്രവാസികളും ചിന്തിക്കുന്നത്.

സ്വന്തം വീട്ടിലെത്തുന്ന പ്രവാസികളെ നാട്ടുകാരും അയൽക്കാരും ഭീകര ജന്തുവിനെ പോലെ ആട്ടിയോടിക്കുന്ന ദൃശ്യങ്ങളും സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമുന്നതനായ ഭരണകക്ഷി നേതാവ് പ്രവാസികളെ കൊറോണ വാഹകരെന്ന്​ വിശേഷിപ്പിച്ച സാഹചര്യത്തിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടി വരുമെന്നും പലരും അഭിപ്രായപ്പെടുന്നു.

നാട്ടുകാർക്കും വീട്ടുകാർക്കും േവണ്ടാത്തവനായി പ്രവാസി മാറിയോയെന്ന്​ സങ്കടപ്പെടുന്നവരും നിരവധിയാണ്. ഗൾഫ് പണത്തി​​െൻറ തിളക്കത്തിലാണ്​ കേരളത്തി​െല നാടിനും നഗരത്തിനും പകിട്ട് വന്നതെന്നും നാടി​െൻറ പുേരാഗതിക്ക് ഗൾഫുകാര​​െൻറ വിയർപ്പി​​െൻറ ഗന്ധമുണ്ടെന്നുമുള്ള സത്യമൊക്കെ കോവിഡ് വന്നതോടെ പലരും മറന്നതായി പ്രവാസികൾ വിലയിരുത്തുന്നു. ഗൾഫുകാരൻ നാടി​​െൻറ ന​െട്ടല്ലാണെന്നും നാടി​​െൻറ സമ്പദ്​ഘടനയെ താങ്ങിനിർത്തുന്നത് ഗൾഫുകാരനാണെന്നുമൊക്കെയുള്ള ഭരണാധികാരികളുടെ വാക്കുകൾ ഭംഗിവാക്കുകളായിരുന്നെന്നും ഭൂരിപക്ഷവും സംശയിക്കുന്നു.

പ്രവാസികൾ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഇൗ പ്രതിസന്ധിയിൽ നാട് തങ്ങൾക്കൊപ്പം നിൽക്കേണ്ടതായിരു​ന്നെന്നാണ്​ അവരുടെ ആവശ്യം. പുറത്തുവരുന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും നാട്​ ഇൗ പൊതുബോധത്തിലേക്ക്​ മാറികൊണ്ടിരിക്കുകയാണെന്ന ആശങ്ക മുതിർന്ന പ്രവാസികളടക്കം പങ്കുവെക്കുന്നു. നാട്ടുകാരെയും പ്രവാസികളെയും വേർതിരിക്കുന്നതിൽ ഭരണ വർഗം മത്സരിക്കുേമ്പാഴും നാടിനെയും നാട്ടുകാരെയും വെറുക്കരുതെന്നാണ് പ്രവാസിയുടെ ഉള്ളുപറയുന്നതും. അവർ നമ്മെ വിട്ടാലും നമുക്കവരെ വിടാൻ കഴിയല്ലല്ലോ എന്നാണ് ഒരു മുതിർന്ന പ്രവാസി പ്രതികരിച്ചത്. നാട്ടിലെ എല്ലാ സംരംഭങ്ങൾക്കും കൈയയച്ച്​ സംഭാവന നൽകുന്ന പ്രവാസിയുടെ ഒൗദാര്യം നിങ്ങൾ കണ്ടെില്ലെന്ന് നടിച്ചാലും, എത്ര േദ്രാഹിച്ചാലും നാടിനെ സ്േനഹിക്കാൻ മാത്രമറിയുന്ന പ്രവാസി മനസ് കാണാതെ േപാവരുതെന്നാണ് നാട്ടുകാരെ പലരും ഒാർമിപ്പിക്കുന്നത്. കുഞ്ഞു മനസുകളിൽ േപാലും പ്രവാസി വിരുദ്ധ വികാരം ആളിപ്പടർത്തുന്ന പ്രവണതകൾ മാറ്റാൻ ഭരണത്തിലിരിക്കുന്നവർ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് പ്രവാസ ലോകം ആവശ്യപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.