പ്രവാസി വെൽഫെയർ വനിതകൾക്കായി സലാലയിൽ സംഘടിപ്പിച്ച സ്പോർട്സ് ഫീസ്റ്റ
സീസൺ- 2 മുൻ കേരള ഹാൻഡ്ബാൾ ടീമംഗം അഖില പി.എസ് ഉദ്ഘാടനം ചെയ്യുന്നു
സലാല: പ്രവാസി വെൽഫെയർ വനിതകൾക്കായി സലാലയിൽ സംഘടിപ്പിച്ച സ്പോർട്സ് ഫീസ്റ്റ സീസൺ- 2 മത്സരങ്ങളിൽ നൂറുകണക്കിന് കുടുംബിനികൾ സംബന്ധിച്ചു. 11 ഇനങ്ങളിൽ നടന്ന മത്സരത്തിൽ ഷെറിൻ ഷഹാന വ്യക്തിഗത ചാമ്പ്യനായി. അൽ നാസർ ക്ലബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരിപാടി മുൻ കേരള ഹാൻഡ്ബാൾ ടീമംഗം അഖില പി.എസ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ. അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. കെ. ഷൗക്കത്തലി, കെ മുഹമ്മദ് സാദിഖ്, പി.ടി. സബീർ, സജീബ് ജലാൽ എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ വനിതകൾക്കായി സലാലയിൽ സംഘടിപ്പിച്ച സ്പോർട്സ് ഫീസ്റ്റ
മത്സരത്തിൽനിന്ന്
വടംവലി മത്സരം, 100 മീറ്റർ റിലേ, ഷോട്ട്പുട്ട്, സ്ലോ സൈക്ലിങ്, ബാസ്കറ്റ് ബാൾ റണ്ണിങ് റേസ് തുടങ്ങിയ ഇനങ്ങളിലെല്ലാം കുടുംബിനികൾ ആവേശത്തോടെ പങ്കെടുത്തു. സ്പോൺസേഴ്സ് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ സാജിത ഹഫീസ്, ജന. സെക്രട്ടറി തസ്റീന ഗഫൂർ, മറ്റ് ഭാരവാഹികളായ രവീന്ദ്രൻ നെയ്യാറ്റിൻകര, ആരിഫ മുസ്തഫ, മുംതാസ് റജീബ്, സൽമ, സജന, ഫഹദ് സലാം, ഉസ്മാൻ കളത്തിങ്കൽ, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.