Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ നോർക്ക ഹെൽപ് ക്യാമ്പ് ഇന്ന്
സലാല: പ്രവാസി വെൽഫെയർ സലാല സംഘടിപ്പിക്കുന്ന നോർക്ക ഹെൽപ് ക്യാമ്പ് വെള്ളിയാഴ്ച സലാല ഐഡിയൽ ഹാളിൽ നടക്കും. വൈകീട്ട് നാലുമുതൽ ആരംഭിക്കുന്ന ക്യാമ്പിൽ നോർക്ക അംഗത്വ കാർഡ് രജിസ്ട്രേഷൻ, അംഗത്വം പുതുക്കൽ, പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ് രജിസ്ട്രേഷൻ തുടങ്ങിയ സഹായങ്ങൾ ലഭ്യമായിരിക്കുമെന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അറിയിച്ചു.
സഹായങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തിച്ചേരണമെന്ന് വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിൻകര അറിയിച്ചു. സജീബ് ജലാൽ, തസ്രീന ഗഫൂർ, ആദിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.