മസ്കത്ത്: പ്രവാസി വെൽഫെയർ മസ്കത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റൂവിയിലെ അബീർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കെയർ ഫോർ ഹെർ എന്ന പേരിൽ വനിതകൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അബീർ ഹോസ്പിറ്റലിൽ രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി പ്രവാസി വെൽഫെയർ ഒമാൻ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാത്തിമ ജമാൽ ഉദ്ഘാടനം ചെയ്തു.
ഗൈനക്കോളജിസ്റ്റ് ഡോ. അമൃത രാജ് സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച ബോധവൽകരണ ക്ലാസ് നയിച്ചു. സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ, മുൻകരുതലുകൾ, ആരോഗ്യ സംരക്ഷണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു. ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു.
നജാത് റസിൽ രജിസ്ട്രേഷൻ നിയന്ത്രിച്ചു. ദാർസൈറ്റ് യൂനിറ്റ് സെക്രട്ടറി ഷീബ ആഷിഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ റസീന നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഗൈനക്കോളജിസറ്റ് കൺസൽട്ടേഷൻ, അൾട്രാ സൗണ്ട് സ്കാൻ സ്ക്രീനിംഗ്, ഹീമോഗ്ലോബിൻ ബ്ലഡ് ടെസ്റ്റ് ഒരു മാസത്തെ കലയാളവിൽ സൗജന്യമായി ലഭിക്കുമെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.