മസ്കത്ത്: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിന ിമയ നിരക്ക് പുതിയ ഉയരങ്ങളിലെത്തി. തിങ്കളാഴ്ച ഒരു ഒമാനി റിയാലിന് 185 രൂപക്കു മുക ളിൽ വരെ ലഭിച്ചു. തിങ്കളാഴ്ച രാവിലെ 184.40 മുതൽ 184.50 രൂപ വരെയായിരുന്നു നിരക്ക്. മൂല്യത്തിലെ ഇടിവിനെ തുടർന്ന് ഇത് 185.20 വരെ ഉയർന്നു. വൈകീട്ട് വിപണി അവസാനിച്ചപ്പോൾ 185 രൂപയാണ് ധനവിനിമയ സ്ഥാപനങ്ങൾ നൽകുന്നത്. ആറുമാസത്തിനു ശേഷമാണ് വിനിമയ നിരക്ക് 185 രൂപയിൽ എത്തുന്നത്. തിങ്കളാഴ്ച രാവിലെ വിപണി ഒാപൺ ചെയ്യുേമ്പാൾ 71.13 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. തുടർന്ന് അൽപം മെച്ചപ്പെട്ട് 71.08 എന്ന നിലയിലേക്ക് ഉയർന്നെങ്കിലും പിന്നീട് താഴേക്കുപോയി. 71.46 വരെ പോയ നിരക്ക് വിപണിയുടെ സമയം അവസാനിക്കുേമ്പാൾ 71.40തിലെത്തി.
രൂപയുടെ മൂല്യത്തിലെ ഇടിവ് തുടരാനാണ് സാധ്യതയെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രൂപയുടെ മൂല്യം 72 വരെ പോകാനിടയുണ്ട്. വിനിമയ നിരക്ക് 187 രൂപ മുതൽ 188 രൂപ വരെ എത്താനാണിട. ഇന്ത്യൻ സർക്കാർ വിദേശ കറൻസിയിൽ സൊവറിൻ ബോണ്ട് പുറത്തിറക്കുന്നത് ആലോചിക്കുന്നുണ്ട്. ഇൗ ഒരു സാഹചര്യത്തിൽ മാത്രമേ രൂപയുടെ മൂല്യം മെച്ചപ്പെടാനുള്ള സാധ്യതയുള്ളൂവെന്നും മധുസൂദനൻ പറഞ്ഞു. ചൈനയും അമേരിക്കയും തമ്മിൽ നടക്കുന്ന വ്യാപാര യുദ്ധവും കശ്മീർ അടക്കം വിവിധ ജിയോ പൊളിറ്റിക്കൽ പ്രശ്നങ്ങളുമാണ് രൂപയുടെ മൂല്യത്തിലെ തുടരുന്ന ഇടിവിന് കാരണം. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിെൻറ ലക്ഷണങ്ങളും പ്രകടമാണ്. ഇന്ത്യയിലടക്കം സ്വർണത്തിന് നിക്ഷേപമെന്ന രീതിയിൽ പ്രധാന്യം വർധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിച്ചതും രൂപയുടെ മൂല്യമിടിയാനും ഡോളർ ശക്തമാകാനും കാരണമായിട്ടുണ്ടെന്നും മധുസൂദനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.