മസ്കത്ത്: രാജ്യത്തെ വായുവിന്റെ ഗുണനിലവാരം തത്സമയം നിരീക്ഷിക്കാൻ സൗകര്യമൊരുക്കി പരിസ്ഥിതി അതോറിറ്റി. വായു ഗുണനിലവാര ഡാറ്റ നൽകുന്നതിനായി മൊബൈൽ ആപ്ലിക്കേഷനായ ‘നഖി’ പുറത്തിറക്കി. വായു ഗുണനിലവാര സൂചകങ്ങൾ തത്സമയ കൃത്യതയോടെ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പാണ് നഖി. ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കി തത്സമയ വായു ഗുണനിലവാരം കാണിക്കും, സൂക്ഷ്മ കണിക പദാർഥം), നൈട്രജൻ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ വായു മലിനീകരണ വസ്തുക്കളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾക്കൊപ്പം ആപ് നിരവധി നൂതന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.