സുരേഷ്​ ജോസഫ്

സാംസ്കാരിക വൈവിധ്യങ്ങൾ ആസ്വദിച്ച് : മലയാളി യാത്രികൻ ഒമാനിൽ

സലാല: പ്രശസ്ത മലായാളി യാത്രികനും നിരവധി ഡ്രൈവ് റെക്കോഡുകൾക്കുടമയുമായ മലയാളി യാത്രികൻ സുരേഷ് ജോസഫ് ഒമാനിലെത്തി. പത്ത് ദിവസത്തെ സന്ദർശനത്തിനാണ് സുൽത്താനേറ്റിൽ എത്തിയിരിക്കുന്നത്. ഇദ്ദേഹം സന്ദർശിക്കുന്ന അമ്പത്തിമൂന്നാമത്തെ രാജ്യമാണ് ഒമാൻ.

ഇൗ രാജ്യം തന്നെ വല്ലാതെ ആകർഷിച്ചെന്നും സലാല കേരളത്തിന്റെ മറ്റൊരു പതിപ്പാണെന്നും സുരേഷ് ജോസഫ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു

ലോകത്തിലെ നീളം കൂടിയ നാല് ഹൈവേകൾ ഒറ്റക്ക് ഓടിച്ച ഏക മനുഷ്യനാണിദ്ദേഹം. കൂടാതെ ഇന്ത്യയിലെ യാത്ര ലിംക ബുക് ഓഫ് റേക്കോർഡിസിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ അന്തർദേശീയ യാത്ര 1995ൽ ചെന്നൈയിൽനിന്ന് ലണ്ടനിലേക്കുള്ളാതായിരുന്നു. ചെന്നൈയിൽ സ്ഥിര താമസമാക്കിയ ഇദ്ദേഹം കോട്ടയം ജില്ലയിലെ മണിമല സ്വദേശിയാണ്. ഇന്ത്യൻ റെയിൽവേയിലെ ഉന്നത ഉദ്യോഗത്തിൽനിന്ന് രാജി വെച്ചാണ് യാത്ര നടത്തുന്നത്. അഞ്ച് വൻ കരകളിൽ ഇദ്ദേഹം വാഹനം ഓടിച്ചിട്ടുണ്ട്. ഇനിയുള്ള ലക്ഷ്യം അന്റാർട്ടിക്കയും സൗത്ത് അമേരിക്കയുമാണ്. അടുത്ത ആഗസ്റ്റിൽ ഇത് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഈ അറുപത്തിനാലുകാരൻ.

യാത്രയിലൂടെ നേടുന്ന അനുഭവങ്ങൾ ഒരു മനുഷ്യനെ വളർത്തും. ഏത് രാജ്യത്തെ മനുഷ്യനായാലും അടിസ്ഥാന പരമായി ഒന്നാണെന്നും വിഭാഗീയതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ലോകത്തെ കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യവും നൽകുന്നത് വ്യത്യസ്ത അനുഭവമാണ് എന്നാലും താൻ മറ്റൊരു സ്ഥലത്തേക്ക് മാറാൻ ആഗ്രഹിച്ചാൽ അത് ന്യൂസിലാൻഡായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഏഷ്യൻ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ ജീവിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.

raliwaymansj.blogspot.com എന്ന േപരിൽ യാത്രാ േബ്ലാഗ് എഴുതുന്നുണ്ട് . നിരവധി പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മേയ് 20 ന് ഇദ്ദേഹം ഒമാനിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങും

Tags:    
News Summary - Enjoying cultural diversity: Malayalee traveler in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.