മസ്കത്ത്: ഡിസംബർ ഏഴു മുതൽ 15 വരെ ശ്രീലങ്കയിലും പാകിസ്താനിലുമായി നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) എമർജിങ് ടീംസ് ഏഷ്യ കപ്പ് ടൂർണമെൻറിനുള്ള ഒമാൻ ടീം ശ്രീലങ്കയിലെത്തി. മലയാളി താരം സിൻഡോ മൈക്കേൽ ഉൾപ്പെടെയുള്ള ടീമംഗങ്ങളാണ് മത്സരങ്ങൾക്കായി എത്തിയത്. മൊത്തം എട്ട് ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. ടെസ്റ്റ് പദവിയുള്ള അഞ്ച് രാഷ്ട്രങ്ങളിലെ അണ്ടർ 23 ടീമുകളും ഏഷ്യയിൽനിന്നുള്ള മൂന്ന് അസോസിയേറ്റ് ടീമുകളുമാണിവ. ശ്രീലങ്കക്കും പാകിസ്താനും പുറമെ ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ രാജ്യങ്ങളിലെ അണ്ടർ 23 ടീമുകളും ഒമാൻ, ഹോങ്കോങ്, യു.എ.ഇ രാജ്യങ്ങളിലെ ദേശീയ ടീമുകളുമാണ് മാറ്റുരക്കുന്നത്.
ഇന്ത്യ, അഫ്ഗാനിസ്താൻ, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ് എയിലാണ് ഒമാന്‍ ഗ്രൂപ് റൗണ്ടില്‍ മത്സരിക്കുക. പാകിസ്താൻ, ശ്രീലങ്ക, ഹോേങ്കാങ്, യു.എ.ഇ എന്നിവ ഉള്‍പ്പെടുന്നതാണ് ഗ്രൂപ് ബി. ഡിസംബര്‍ ഏഴിന് ആതിഥേയരായ ശ്രീലങ്കക്കെതിരെയാണ് ഒമാെൻറ ആദ്യ മത്സരം. എട്ടാം തീയതിയാണ് ഇന്ത്യ-ഒമാന്‍ മത്സരം. ടൂര്‍ണമെൻറിലെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുക. എ.സി.സി ആദ്യമായാണ് എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.