മസ്കത്ത്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ഇന്ത്യൻ സമൂഹത്ത ിെൻറ ആദരാഞ്ജലി. മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എംബസി ഒാഡിറ്റോറിയ ത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിെൻറ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ പെങ ്കടുത്തു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന വിഡിയോ പ്രദർശനമാണ് ആദ്യം നടന്നത്. തുടർന്ന് സംസാരിച്ച ഇന്ത്യൻ അംബാസഡർ മുനു മഹാവർ, ഭീകരാക്രമണം ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള എല്ലാശ്രമങ്ങളും ഇന്ത്യൻ സർക്കാർ നടത്തുമെന്നും പറഞ്ഞു.
ഭീകരതയെ ഒമാൻ അടക്കം എല്ലാ രാജ്യങ്ങളും അപലപിച്ചു. ഒമാൻ സർക്കാർ നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും അംബാസഡർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സതീഷ് നമ്പ്യാരും ചടങ്ങിൽ സംസാരിച്ചു. അംബാസഡറും സതീഷ് നമ്പ്യാരും പിന്നാലെ ചടങ്ങിൽ പെങ്കടുത്തവരും മെഴുകുതിരികൾ കൊളുത്തി. തുടർന്ന് രണ്ടു മിനിറ്റ് മൗനമാചരിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.