മസ്കത്ത്: മിഡിൽ ഈസ്റ്റിലെ വൻകിട ഇലക്ട്രോണിക്സ് ഉൽപന്ന വിതരണകമ്പനിയായ ഇമാക്സ് ബാങ്ക് മസ്കത്തുമായി ചേർന്ന് ഉപഭോക്താക്കൾക്കായി കിടിലൻ ഓഫർ പ്രഖ്യാപിച്ചു. ബാങ്ക് മസ്കത്തിന്റെ വിസ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇമാക്സിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 20 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചത്.
ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസിന് 20 ശതമാനവും മൊബൈൽ ഫോൺ, വാച്ചുകൾ, ടാബ്ലറ്റ് എന്നിവക്കും ഇവയുടെ ആക്സസറീസിനും 15 ശതമാനവും ആപ്പിൾ പ്രൊഡക്റ്റുകൾക്ക് 10 ശതമാനവും വിലക്കിഴിവാണ് ഉഭോക്താക്കളെ കാത്തിരിക്കുന്നത്. ഒക്ടോബർ 28ന് ആരംഭിച്ച ഓഫർ നവംബർ ഒന്നുവരെ തുടരുമെന്ന് ഇമാക്സ് മനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.