മസ്കത്ത്: രാജ്യത്ത് വൈദ്യുതി ഉൽപാദനം 7.6 ശതമാനം വർധിച്ചു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ഡിസംബർ അവസാനംവരെ ഒമാനിലെ മൊത്തം വൈദ്യുതി ഉൽപാദനം മണിക്കൂറിൽ 48,452.7 ജിഗാവാട്ടിലെത്തി . 2023ലെ ഇതേ കാലയളവിൽ ഇത് 45,012.9 ജിഗാവാട്ട് ആയിരുന്നു. തെക്ക്-വടക്ക് ബാത്തിന, ദാഹിറ ഗവർണറേറ്റുകൾ മണിക്കൂറിൽ 30,253.2 ജിഗാവാട്ടാണ് മൊത്തം ഉൽപാദനം. 2023 ഡിസംബർ അവസാനവുമായി താരതമ്യം ചെയ്യുമ്പോൾ 6.4 ശതമാനം വർധനവാണിത്.
മസ്കത്ത് ഗവർണറേറ്റിലെ മൊത്തം ഉൽപാദനം 19.4 ശതമാനം കുറഞ്ഞ് മണിക്കൂറിൽ 486.9 ജിഗാവാട്ടിലെത്തിയപ്പോൾ, ദോഫാർ ഗവർണറേറ്റിൽ ഇത് 11.9 ശതമാനം വർധിച്ച് മണിക്കൂറിൽ 5679.7 ജിഗാവാട്ടിലെത്തി. തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ 7.2 ശതമാനം ഉയർന്ന് 10,609.4 ജിഗാവാട്ടിലെത്തി. അൽ വുസ്ത ഗവർണറേറ്റിലെ 24.5 ശതമാനം കുറഞ്ഞ് മണിക്കൂറിൽ 169.6 ജിഗാവാട്ടിലെത്തി. മുസന്ദം ഗവർണറേറ്റിൽ, 6.6 ശതമാനം വർധിച്ച് മണിക്കൂറിൽ 503.8 ജിഗാവാട്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.