ലോക കേരള സഭ: ഗാർഹിക തൊഴിലാളിയടക്കം ഒമാനിൽനിന്ന്​ എട്ടുപേർ

മസ്കത്ത്​: ജൂൺ 17മുതൽ തിരുവനന്തപുരത്ത്​ നടക്കുന്ന മൂന്നാമത് ലോകകേരള സഭയിൽ ഗാർഹിക തൊഴിലാളിയടക്കം ഒമാനിൽ നിന്ന്​ എട്ടുപേർ പ​​ങ്കെടുക്കും.

നോർക്ക വെൽഫെയർ ബോർഡ്​ ഡയറക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിർ, മുൻ ഇന്ത്യൻ സ്കൂൾ ബോഡ് ചെയർമാൻ വിൽസൺ ജോർജ്, വേൾഡ്‌ മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്‍റ്​ ഡോ. ജെ.രത്നകുമാർ, സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, ബിന്ദു പാറയിൽ, പവിത്രൻ കാരായി (സലാല), ഹേമ ഗംഗാധരൻ (സലാല), 31 വർഷമായി മസ്കത്തിൽ വീട്ടു വേല ചെയ്തു ജീവിക്കുന്ന എലിസബത്ത് ജോസഫ് (മോളി) എന്നിവരാണ്​ ഒമാനിൽനിന്ന്​ പ​ങ്കെടുക്കുന്നവർ.

നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികള്‍, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് ലോകകേരളസഭയിലെ മറ്റു പ്രധിനിധികള്‍.

Tags:    
News Summary - Eight people from Oman including domestic workers for Loka Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.