മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം എല്ലാ വർഷവും നടത്തിവരാറുള്ള ഓണം-ഈദ് ആഘോഷങ്ങൾ ഇത്തവണയും സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ മലയാളത്തിെൻറ പ്രിയപ്പെട്ട നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും ഒരുക്കുന്ന ഓണപ്പാട്ടുകളും നാടൻപാട്ടുകളുമാണ് പ്രധാന ആകർഷണം. കേരള വിഭാഗത്തിെൻറ ഫേസ്ബുക്ക് പേജിലൂടെ www.facebook.com/keralawing പരിപാടികൾ തത്സമയം വീക്ഷിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.