Posted On
date_range Updated On
date_range ഗൾഫ് നാടുകളിൽ ബലിപെരുന്നാൾ മെയ് 27ന്
മസ്കത്ത്: ഗൾഫ് നാടുകളിൽ മെയ് 27ന് ബലി പെരുന്നാൾ ആഘോഷിക്കും. സൗദി അറേബ്യയിൽ ഞായറാഴ്ച ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒമാനിൽ ദുൽ ഖഅ്ദ് 29 ആയ ഞായറാഴ്ച വൈകീട്ട് മാസപ്പിറവി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കാൻ മുഖ്യ ചന്ദ്ര നിരീക്ഷണ കമ്മിറ്റി യോഗം തീരുമാനിച്ചു. യു.എ.ഇ, കുവൈത്ത് , ഖത്തർ, ബഹ്റൈൻ, എന്നിവിടങ്ങളിലും മെയ് 27ന് ബലിപെരുന്നാൾ ആഘോഷിക്കും.
ദുൽഹിജ്ജ ഒമ്പതിന് (മെയ് 26) അറഫാദിനാചരണവും പിറ്റേന്ന് ബലി പെരുന്നാൾ ആഘോഷവും നടക്കും. ബലി പെരുന്നാളിനെ വരവേൽക്കാൻ വിവിധ ഗൾഫ് രാജ്യങ്ങൾ വിപുലമായ ഒരുക്കങ്ങളിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.