ഈജിപ്തിലെ ഭവന, യൂട്ടിലിറ്റീസ്, അർബൻ കമ്യൂണിറ്റീസ് മന്ത്രി ഡോ. അസം അൽ ജസാർ മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ സന്ദർശനത്തിനെത്തിയ ഈജിപ്തിലെ ഭവന, യൂട്ടിലിറ്റീസ്, അർബൻ കമ്യൂണിറ്റീസ് മന്ത്രി ഡോ. അസം അൽ ജസാറിനും പ്രതിനിധി സംഘത്തിനും മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദി സ്വീകരണം നൽകി. ഉഭയകക്ഷി ബന്ധവും സംയുക്ത സഹകരണവും വർധിപ്പിക്കുന്നതിനും ഭവന, നഗര ആസൂത്രണ മേഖലയിൽ വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. മസ്കത്ത് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർപ്പിടവും നഗരാസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതികൾ ഇരുപക്ഷവും അവലോകനം ചെയ്തു. ഈജിപ്ഷ്യൻ മന്ത്രി ഭാവി നഗരങ്ങൾ നിർമിക്കുന്നതിൽ തന്റെ രാജ്യത്തിന്റെ അനുഭവം, ആധുനിക പദ്ധതികൾ തുടങ്ങിയവ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.