മസ്കത്ത്: ഗൾഫ് രാജ്യങ്ങളിലെ പ്രധാന ഇൗത്തപ്പഴ ഇനങ്ങളെ കുറിച്ച് വിവരം നൽകുന്ന പ ുസ്തകം ഒമാൻ കാർഷിക-മത്സ്യബന്ധന മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ സജ്വാനി പ്രകാശനം ചെയ്തു. ജി.സി.സി രാജ്യങ്ങളിൽ സുസ്ഥിര ഇൗത്തപ്പഴ ഉൽപാദന സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കാർഷിക-മത്സ്യബന്ധന മന്ത്രാലയം വരണ്ട പ്രദേശങ്ങളിലെ കൃഷിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഗവേഷണ കേന്ദ്രവുമായി (െഎ.സി.ആർ.ഡി.എ) സഹകരിച്ച് സംഘടിപ്പിച്ച അറേബ്യൻ പെനിൻസുല പ്രോഗ്രാമിലെ ടെക്നിക്കൽ-സ്റ്റിയറിങ് കമ്മിറ്റി വാർഷിക മേഖല യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ജി.സി.സി രാജ്യങ്ങളിലെയും യമനിലെയും നിരവധി വിദഗ്ധർ യോഗത്തിൽ പെങ്കടുത്തു. ജി.സി.സി രാജ്യങ്ങളിലെ മിക്ക ഇൗത്തപ്പഴ ഇനങ്ങളുടെയും ഒാരോ രാജ്യത്തെയും 10 വീതം വാണിജ്യ ഇൗത്തപ്പഴ ഇനങ്ങളുടെയും സസ്യ-പഴ ഗുണങ്ങൾ പുസ്തകത്തിൽ ഉൾെപ്പടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.