ദോഫാർ ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ അധ്യക്ഷതയിൽ ചേർന്ന
മുനിസിപ്പൽ കൗൺസിൽ യോഗം
സാമ്പത്തിക വികസന പദ്ധതികൾ; ദോഫാർ മുനിസിപ്പൽ കൗൺസിൽ അവലോകനം
മസ്കത്ത്: ബിസിനസ് അന്തരീക്ഷവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനായി ദോഫാർ ഗവർണറേറ്റിലെ സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി യോഗം ദോഫാർ മുനിസിപ്പൽ കൗൺസിൽ അവലോകനം ചെയ്തു.
ദോഫാർ ഗവർണറും കൗൺസിൽ ചെയർമാനുമായ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഗവർണറേറ്റിലെ സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. സലാല ഫ്രീ സോൺ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളും നിക്ഷേപകർക്കും കമ്പനികൾക്കും നൽകുന്ന ലോജിസ്റ്റിക് സൗകര്യങ്ങളും മറ്റു വിഷയങ്ങളും എടുത്ത് കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.