Posted On
date_range Updated On
date_range തെക്കൻ ശർഖിയയിൽ നേരിയ ഭൂചലനം
മസ്കത്ത്: ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10ഓടെയാണ് ഉണ്ടായത്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ജഅലാൻ ബാനി ബൂഅലി, സുവൈ, റാസൽ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക്-കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. കുറഞ്ഞ നിമിഷങ്ങൾ മാത്രമാണ് ചലനം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.