Posted On
date_range Updated On
date_range ദോഫാർ ഗവർണറേറ്റിൽ ഭൂചലനം
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) പ്രസ്താവനയിൽ പറഞ്ഞു.
സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഔഖാത്, ന്യൂ സലാല, ചൗക്, നമ്പർ 5, സാദ, ഹാഫ എന്നിവിടങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.