Posted On
date_range Updated On
date_range ഏദൻ ഉൾക്കടലിൽ ഭൂചലനം
മസ്കത്ത്: സലാലയിൽ നിന്ന് 802 കിലോമീറ്റർ അകലെ ഏദൻ ഉൾക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11.17നാണ് ഉണ്ടായത്.
10 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅ്ലാൻ ബാനി ബു അലി വിലായത്തിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.3 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.