സൊഹാര്‍: ജനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച് ജനായത്തസഭയില്‍ മരണംവരിച്ച മഹദ് വ്യക്തിത്വമായിരുന്നു ഇ. അഹമ്മദെന്ന് സൊഹാര്‍ സെന്‍റ്. ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. മാത്യു ചെറിയാന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തിനായി നിലകൊണ്ട നേതാക്കള്‍ക്ക് അവസാനനിമിഷം മരണം വരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, രാഷ്ട്രസേവനം മുഖമുദ്രയാക്കിയ ഇ. അഹമ്മദിന്‍െറ അവസാനനിമിഷങ്ങള്‍ കഷ്ടത നിറഞ്ഞതായത് ഖേദകരമാണെന്നും ഫാ. മാത്യു ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. സൊഹാര്‍കെ.എം.സി.സി നേതൃത്വത്തില്‍ നടന്ന ഇ. അഹമ്മദ് സാഹിബ് അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പ്രസിഡന്‍റ് ടി.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. സൊഹാര്‍ മലയാളി സംഘം പ്രസിഡന്‍റ് മനോജ് കുമാര്‍,കൈരളി സംഘം സെക്രട്ടറി വാസുദേവന്‍, മലബാര്‍ ഗോള്‍ഡ് മാനേജര്‍ ഉദേശ്, എബ്രഹാം, ഐ.സി.എഫ് സൊഹാര്‍ സോണ്‍ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, ഫലജ് കെ.എം.സി.സി സെക്രട്ടറി അബ്ദുല്‍ കരീം, സൊഹാര്‍ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ സമദ് ഫൈസി, എം.ടി. അബ്ദുല്‍റഹ്മാന്‍ തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ. യൂസുഫ് സലീം സ്വാഗതവും ട്രഷറര്‍ അഷ്റഫ് കേളോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.