Posted On
date_range Updated On
date_range അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ്
മസ്കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടി ഉയർന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വരെ വീശുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.