ആദം-തുംറൈത്ത് റോഡിലെ മണൽക്കൂന
Posted On
date_range Updated On
date_range പൊടിക്കാറ്റ്; ആദം-തുംറൈത്ത് റോഡിൽ മണൽ കയറി
മസ്കത്ത്: പൊടിക്കാറ്റിനെ തുടർന്ന് മരുഭൂമിയില്‍നിന്ന് മണൽ റോഡിലേക്ക് കയറിയത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചു. ആദം-തുംറൈത്ത് റോഡിൽ ഖരത് അല്‍ മില്‍ഹ് മുതലുള്ള പാതയിലാണ് മണല്‍ കുമിഞ്ഞുകൂടിയത്.
ഇതിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്താൽ അധികൃതർ മണല്‍ നീക്കം ചെയ്തു. മസ്കത്തടക്കമുള്ള രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പലയിടത്തും നല്ല കാറ്റാണ് കഴിഞ്ഞ രാത്രികളിൽ അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.