റഹ്മത്ത് ഇഖ്ബാൽ, എ.പി. സാജിദ, വൃന്ദ
മസ്കത്ത്: ഗൾഫ് മാധ്യമത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീ ഫ്രണ്ട്’ നടത്തിയ ‘ദംദം ബിരിയാണി ഫെസ്റ്റി’ൽ കണ്ണൂർ സ്വദേശിയായ റഹ്മത്ത് ഇഖ്ബാൽ കിരീടം ചൂടി. 15 മത്സരാർഥികൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് പ്രഥമ ‘ദം സ്റ്റാർ‘ കിരീടം അണിഞ്ഞത്. കണ്ണൂർ സ്വദേശി എം.പി സാജിദ ഫസ്റ്റ് റണ്ണറപ്പും തമിഴ്നാട് സ്വദേശി വൃന്ദ സെക്കൻഡ് റണ്ണറപ്പുമായി.
വിജയികൾക്കുള്ള ഗൾഫ് മാധ്യമത്തിന്റെ പ്രൈസ് മണി യഥക്രമം 500, 300, 200 റിയാൽ വീതം,ഗൾഫ് മാധ്യമം, റസിഡന്റ് മാനേജർ അഫ്സർ അഹമ്മദ് കൈമാറി. ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.വിജയികളെ സാഷയും തൊപ്പിയും ആബിദ റഷീദ്, ഷാഹി ഡയറക്ടർ സുനീത ബീവി എന്നിവർ അണിയിച്ചു. ഷാഹി ഗിഫ്റ്റ് ഹാംപർ ഡയറക്ടർ സുനീത ബീവി, സൂഖ് റിമ ഗിഫ്റ്റ് ഹാംപർ മനേജിങ് ഡയറക്ടർ അഫ്സൽ അസീസ്, ബിസ്മി ഗിഫ്റ്റ് ഹാംപർ നദ ഹാപ്പിനസ് ചെയർമാൻ അബ്ദുൽ സലാം, ഫുഡ്ലാൻഡ്സ് ഗിഫ്റ്റ് വൗച്ചർ ഓപറേഷൻസ് ഡയറക്ടർ, സുരയ്യ സമീർ, ലുലു ഗിഫ്റ്റ് വൗച്ചർ മാർക്കറ്റിങ് ഹെഡ് ഷംസുദീൻ, ജി ഗോൾഡ് പർച്ചേഴ്സ് വൗച്ചർ റീജ്യനൽ മാനേജർ ടി.വി.ഷബീർ, റോയൽഫോർഡ് കുക്ക്വെയർ സെറ്റ് ജീപാസ് അസിസ്റ്റന്റ് മാനേജർ ഇജാസ് എന്നിവർ കൈമാറി.
ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻ ഹെഡ് ആസിഫ് ഷാ, റിമ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബ്ദുൽ അസീസ് കണ്ടത്തിൽ, നദ ഹാപ്പിനസ് ചെയർമാൻ അബ്ദുൽ സലാം, ഫുഡ്ലാൻഡ്സ് റസ്റ്റാറന്റ് മാനേജിങ് ഡയറക്ടർ സമീർ അഹമ്മദ് എന്നിവർ ആബിദ റഷീദിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു
മത്സരാർഥികൾക്കുള്ള ഉപഹാരങ്ങൾ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫസൽ കതിരൂർ, ‘ ദംദം ബിരിയാണി ഫെസ്റ്റിവൽ’ പ്രോഗ്രാം കൺവീനർ അലി മീരാൻ, മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.വി. ഉമ്മർ എന്നിവർ കൈമാറി.
ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫിന് ആബിദ റഷീദ് ഉപഹാരം സമ്മാനിക്കുന്നു
മികച്ച പോരാട്ടമായിരുന്നു ഓരോ മത്സരാർഥിയും നടത്തിയതെന്നും ബിരിയാണിയിൽ പുത്തൻ രസക്കൂട്ടുമായി രുചിവൈവിധ്യങ്ങളുടെ പുത്തൻലോകമായിരുന്നു ഓരോരുത്തരും ഒരുക്കിയതെന്നും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.