മസ്കത്ത്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ദം ദം ബി രിയാണി ഫെസ്റ്റി’ൽ വിജയികളെ കാത്തിരിക്കുന്നത് നാലായിരം റിയാലിന്റെ സമ്മാനങ്ങൾ. സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കുന്നവർക്കും സമ്മാനങ്ങൾ നൽകും. മത്സരത്തിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഇതിനകം ആയിരകണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നമ്മുടെ വീട്ടകങ്ങളിലുണ്ടാക്കുന്ന ബിരിയാണിയുടെ രൂചിക്കൂട്ട് ലോകത്തെ അറിയിക്കാനുള്ള സുവർണാവസരമാണ് 'ദം ദം ബിരിയാണി ഫെസ്റ്റിലൂടെ കൈവന്നിരിക്കുന്നത്. ആ രുചിക്കൂട്ടിന്റെ രഹസ്യം അടുക്കളയുടെ നാല് ചുമരിൽ ഒതുക്കാതെ ഒമാനെ അറിയിക്കുകയാണെങ്കിൽ ഒരുപക്ഷേ നിങ്ങളാകും ആ ‘ദംദം സ്റ്റാർ’. എല്ലാ വിഭാഗങ്ങളിൽനിന്നുള്ള ആളുകൾക്കും മത്സരത്തിൽ പങ്കാളിയാകാം.
ഒമാനിലെ ഏറ്റവും വലിയ ബിരിയാണി കുക്കിങ് കോണ്ടസ്റ്റാകുന്ന 'ദം ദം ബി രിയാണി ഫെസ്റ്റ്’ മൂന്ന് ഘട്ടങ്ങളിലായാണ് പുരോഗമിക്കുക. ഫെബ്രുവരി ഏഴുവരെ നീണ്ട് നിൽക്കുന്ന ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷനും പാചക കുറിപ്പ് സമർപ്പിക്കലുമാണ് നടക്കുക. ഇതിനായി 9604 2333 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇതിനോടൊപ്പമുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 50പേരെ ഉൾപ്പെടുത്തിയുള്ള സെമിഫൈനൽ മത്സരം ഫെബ്രുവരി 14ന് നടക്കും.
മത്സരത്തിന്റെ സ്വഭാവവും മറ്റും ‘ഗൾഫ് മാധ്യമം പത്രത്തിലൂടെയും അതിന്റെ സമൂഹമാധ്യമ പേജുകളിലൂടെയും പിന്നെ അിറിയിക്കും. രണ്ടാംഘട്ട മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കുന്ന 20പേരെ ഉൾപ്പെടുത്തി മെഗാഫൈനൽ മത്സരം 21ന് മസ്കത്ത് ബൗശർ ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടക്കും. ലൈവ് കുക്കിങ്ങായിട്ടായിരിക്കും ഗ്രാൻഡ് ഫിനാലെ നടക്കുക. പ്രമുഖ പാചക വിദഗ്ധൻ ഷെഫ് പിള്ള, പാചക വിദഗ്ധ ആബിദ റഷീദ്, കുടുംബങ്ങളുടെ ഇഷ്ടതാരവും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാകും അന്തിമ വിജയികളെ തെരഞ്ഞെടുക്കുക.
ആഘോഷ രാവിന് മാറ്റ് കൂട്ടാനായി ഗായകരായ അക്ബർ ഖാൻ, ദാന റാസിക്ക് എന്നിവരുടെ സംഗീത ബാൻഡുമുണ്ടാകും. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഗെയിം ഷോകൾ, മെഹന്തി ഫെസ്റ്റ്, കിഡ്സ് കോർണറുകൾ, കണ്ണൂർവിഭവങ്ങളുടെതടക്കമുള്ള ഫുഡ്സ്റ്റാളുകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ വിനോദ പരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. ഷാഹി ഫുഡ്സ് മുഖ്യ പ്രായോജരാകുന്ന പരിപാടിയിൽ ഫുഡ്ലാൻഡ്സ്, ബിസ്മി ജീരകശാല റൈസ്, ജി ഗോൾഡ്, ഡെൽറ്റ ഫാർമസി, അൽ ഫാവ് പൗൾട്രി, ഗൾഫ് ആർട്ട് എന്നിവരാണ് സഹസ്പോൺസർമാർ. ഇന്റലിജന്റ് ഇവന്റാണ് പരിപാടിയുടെ കോഒാർഡിനേറ്റർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.