Posted On
date_range Updated On
date_range മയക്കുമരുന്നുമായി യാത്രക്കാരൻ മസ്കത്ത് വിമാനത്താവളത്തിൽ പിടിയിൽ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചയാളെ അധികൃതർ പിടികൂടി. ഏഷ്യൻ പൗരനായ പ്രതിയിൽനിന്നും 120 ഹെറോയിൻ ഗുളികകൾ കണ്ടെടുത്തു.
വയറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ നേരിടുന്നതിനുള്ള ഡയറക്ടറേറ്റ് ജനറലാണ് പിടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.