Posted On
date_range Updated On
date_range സീബിൽ മയക്കുമരുന്ന് വേട്ട; മൂന്ന് ഏഷ്യൻ പൗരന്മാർ പിടിയിൽ
മസ്‌കത്ത്: സീബ് വിലായത്തിൽ വൻതോതിൽ നിരോധിത ലഹരി ഗുളികകളും വിവിധ മയക്കുമരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 5000 ത്തിധികം ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ് എന്നിവക്കുപുറമെ 7,000 ത്തിലധികം നിരോധിത ലഹരി ഗുളികകളും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതിനും സ്വന്തം ഉപയോഗത്തിനുമായി പ്രതികൾ സൂക്ഷിച്ചതാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.