Posted On
date_range Updated On
date_range ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകരുത്
മസ്കത്ത്: സമ്മാനങ്ങൾ മോഹിപ്പിച്ചുള്ള തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാരുടെ കോളുകളും മെസേജുകളും അവഗണിക്കണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങളും പിൻ നമ്പറുമടക്കം സ്വകാര്യ വിവരങ്ങൾ ഇവർക്ക് കൈമാറരുതെന്നും ആർ.ഒ.പിയുടെ ജാഗ്രത നിർദേശത്തിൽ പറയുന്നു.
ബാങ്കുകളിൽ നിന്നും മറ്റുമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുക.സമ്മാനങ്ങൾ ലഭിച്ചുവെന്നോ അല്ലെങ്കിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തോ മറ്റോ ആയിരിക്കും ഇത്തരക്കാർ ഇരകളെ വലയിലാക്കാൻ ശ്രമിക്കുകയെന്നും ആർ.ഒ.പിയുടെ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.