Posted On
date_range Updated On
date_range കളിസ്ഥലത്തെ ചൊല്ലി തർക്കം: മലയാളി വിദ്യാർഥികൾക്ക് മർദനമേറ്റു
മത്ര: കളിസ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മലയാളി വിദ്യാർഥികളെ മർദിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മലയാളി കുട്ടികൾ പതിവായി കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം കൈയേറി ഒരു കൂട്ടം ബംഗ്ലാദേശ് യുവാക്കള്‍ കളി തുടങ്ങിയതാണ് പ്രശ്നകാരണം. ചോദ്യം ചെയ്ത മലയാളി വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു.
മലയാളി വിദ്യാർഥികളാണ് കളിക്ക് അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് ഒരുക്കിയിരുന്നത്. അവിടെ എത്തിയാണ് ബംഗ്ലായുവാക്കള്‍ കളി തുടങ്ങിയത്. കളി സ്ഥലം കൈയേറിയത് ചോദ്യം ചെയ്തപ്പഴാണ് ആക്രമിച്ചതെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. തലക്കും കാലിനും പരിക്കേറ്റ രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മത്ര പൊലീസില്‍ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.