Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി മസ്കത്തിൽ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. പത്തനംതിട്ട കുമ്പഴ മൈലാടുപാറ നിരവത്ത് പുതുവേലിൽ മുരളീധരൻ നായർ (59) ആണ് മസ്കത്തിലെ മബേലയിൽ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ഉടനെ മരണപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഷൻഫരി ആൻറ് പാർട്ണേഴ്സിന് കീഴിലുള്ള കമ്പനിയിൽ ദീർഘ നാളായി ജോലി ചെയ്തുവരുകയായിരുന്നു. ശാരദയാണ് ഭാര്യ. മോനിഷ, മുകേഷ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.