Posted On
date_range Updated On
date_range മത്ര തീരത്ത് ഉരു മുങ്ങി; നാല്ജീ വനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മത്ര തീരത്ത് ഉരു അപകടത്തിൽപെട്ടു. മുങ്ങിത്തുടങ്ങിയ ഉരുവിൽനിന്ന് നാല് ജീവനക്കാരെ റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് രക്ഷപ്പെടുത്തി.
മത്ര തീരത്ത് ഉരു അപകടത്തിൽ പെട്ടപ്പോൾ. കോസ്റ്റ് ഗാർഡിന്റെ രക്ഷാ ബോട്ട് സമീപം
ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന ഉരുവിൽ വെള്ളം കയറുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ അടിയന്തിര രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് സംഘം കരക്കെത്തിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരുടെയും സുരക്ഷ ഉറപ്പാക്കിയതായി ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.