ദോഫാറിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്നു ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചു

സലാല: ദോഫാറിൽ റോയൽ ഒമാൻ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പരിശോധനയിൽ മൂന്നു ടണ്ണിലധികം മയക്കുമരുന്ന് പിടികൂടി. ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡിന് കീഴിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ ഡിപ്പാർട്ട്മെന്റാണ് ഈ വൻ വേട്ട നടത്തിയത്. രണ്ട് യമൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കും. പ്രതികൾക്കെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Dhofar Drug Bust: Over 3 Tons Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.