സൂറിൽ കന്നുകാലികൾക്കായി ഷെൽട്ടർ സംവിധാനം വികസിപ്പിക്കുന്ന പദ്ധതികൾക്ക് തുടക്കമായപ്പോൾ
മസ്കത്ത്: സൂർ വിലായത്തിൽ കന്നുകാലികൾക്കായി ഷെൽട്ടർ സംവിധാനങ്ങൾ വികസിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം സൂറിർ വാലി ശൈഖ് ഡോ.ഹിലാൽ ബിൻ അലി അൽ ഹബ്സി നിർവഹിച്ചു. ഒമാൻ ലിക്വ്ഫൈഡ് നാച്ചുറൽ ഗ്യാസ് കമ്പനിയുടെ ധനസഹായത്തോടെയാണ് പദ്ധതിയൊരുങ്ങുന്നത്.
യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമൂഹിക സുരക്ഷ-പരിമിതമായ വരുമാന വിഭാഗങ്ങൾക്കുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുക, കന്നുകാലികൾക്കുള്ള ഷെൽട്ടർ സംവിധാനങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം മൃഗ ഉൽപന്നങ്ങളുടെ അധിക മൂല്യം വർധിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഭക്ഷ്യസുരക്ഷയും മൂല്യവർധിത നിരക്ക് വർധിപ്പിക്കുന്നതിനുമുള്ള സംഭാവനയുടെ കാര്യത്തിൽ സുപ്രധാനമായ പദ്ധതികളിലൊന്നായാണ് ഈ പദ്ധതി പരിഗണിക്കുന്നതെന്ന് പ്രോജക്ട് മാനേജർ എൻജിൻ ഖാലിദ് ബിൻ ഹംദാൻ അൽ ഹദ്രമി പറഞ്ഞു. ഒമാൻ എൽ.എൻ.ജി കമ്പനി കന്നുകാലികൾ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടെ വിവിധ വശങ്ങളിൽ താൽപര്യവും പിന്തുണയും പ്രകടിപ്പിക്കുന്നുണ്ടൈന്നും അദ്ദേഹം പറഞ്ഞു.
300,000 ലക്ഷം റിയാൽ ചിലവിലാണ് പദ്ധതിയൊരുങ്ങുന്നത്. ഗുണഭോക്താക്കളുടെ എണ്ണം 78 കന്നുകാലി വളർത്തുകാരിലെത്തും. പദ്ധതിക്കൊപ്പമുള്ള മറ്റു പ്രധാനപ്പെട്ട സേവനങ്ങളിലൊന്നാണ് ഓരോ ഷെൽട്ടറിനും സൗരോർജ സംവിധാനം വഴി ലൈറ്റിങ് നൽകുകയെന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.