മസ്കത്ത്: ഗവർണറേറ്റ്സ് ഡെവലപ്മെൻറ് പ്രോഗ്രാം ചർച്ച ചെയ്യാൻ ധനകാര്യ മന്ത്രാലയം ഗവർണർമാരുമായി ചർച്ച നടത്തി. പത്താം പഞ്ചവത്സര പദ്ധതിയിൽ ഒാരോ ഗവർണറേറ്റുകൾക്കും ഒരു കോടി റിയാലുകൾ നൽകണമെന്ന സുൽത്താെൻറ നിർദേശങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായായിരുന്നു യോഗം.
വികസന പരിപാടിയുടെ ഭാഗമായി ഒാരോ ഗവർണറേറ്റുകളുടെയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ഓരോ വർഷവും രണ്ട് ദശലക്ഷം ഡോളർ ചെലവഴിക്കും. ഗവർണറേറ്റുകളെ ശാക്തീകരിക്കാനും വികസനം സന്തുലിതമായി കൈവരിക്കാനുമാണ് ഗവർണറേറ്റ്സ് ഡെവലപ്മെൻറ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇക്കണോമി അണ്ടർ സെക്രട്ടറി ഡോ. നാസിർ റാഷിദ് അൽ മാവലി പറഞ്ഞു.
ഗവർണറേറ്റുകളുടെ വികസന രൂപരേഖ മന്ത്രാലയത്തിലെ സാമൂഹിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽ സെയ്ദ് റാഷിദ് അൽ ഖതാബി അവതരിപ്പിച്ചു. ഗവർണറേറ്റുകളുടെയും നഗരങ്ങളുടെ സുസ്ഥിര വികസനത്തിന് പത്താം പഞ്ചവത്സര പദ്ധതിക്കുള്ളിൽ സ്വീകരിക്കേണ്ട തന്ത്രപരമായി കാര്യങ്ങളെ കുറിച്ച് സാമ്പത്തിക മന്ത്രാലയത്തിലെ പ്ലാനിങ് ഡയറക്ടർ ജനറൽ ഇൻതിസാർ അബ്ദുല്ല അൽ വഹൈബി അവതരിപ്പിച്ചു. യോഗത്തിെൻറ സമാപനത്തിൽ പരിപാടിയെ കുറിച്ച് അഭിപ്രായങ്ങൾ ഗവർണർമാർ കൈമാറി. അതത് ഗവർണറേറ്റുകൾക്കായുള്ള വാർഷിക പദ്ധതികൾ തയാറാക്കുന്നതിെൻറ പ്രാധാന്യത്തെ കുറിച്ചും ചൂണ്ടിക്കാട്ടി. വികസന പരിപാടികൾ നടപ്പാക്കുേമ്പാഴുണ്ടാകുന്ന വെലുവിളികളെ നേരിടാനുള്ള ചില നിർദേശങ്ങും ചർച്ച ചെയ്തു. ധനകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അബ്ദുല്ല സലീം അൽ ഹർത്തി, ഗവർണറേറ്റേഴ്സ് അഫേഴ്സ് ജനറൽ സെക്രട്ടറി സയ്യിദ് ഖലീഫ അൽമുർദാസ് അൽ ബുസൈദി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.