പൊടിക്കാറ്റ്​: സലാല റോഡിൽ ദൂരക്കാഴ്​ച കുറഞ്ഞു

മ​സ്​​ക​ത്ത്​: സ​ലാ​ല റോ​ഡി​ൽ ദൂ​ര​ക്കാ​ഴ്​​ച കു​റ​ഞ്ഞ​താ​യും വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഖ​ത്​​ബി​ത്ത്​- ആ​ദം ഭാ​ഗ​ത്താ​ണ്​ ശ​ക്​​ത​മാ​യ മ​ണ​ൽ​ക്കാ​റ്റു​മൂ​ലം ദൂ​ര​ക്കാ​ഴ്​​ച കു​റ​ഞ്ഞ​ത്. റോ​ഡി​ൽ മ​ണ​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ദോ​ഫാ​ർ ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ന്ന​വ​രും തി​രി​ച്ചു​വ​രു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു. 

രാ​ജ്യ​ത്തി​​​െൻറ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ദാ​ഹി​റ, അ​ൽ​വു​സ്​​ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ലു​മാ​ണ്​ പൊ​ടി​ക്കാ​റ്റ്​ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​​ള്ള​ത്. 

Tags:    
News Summary - desert-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.