മസ്കത്ത്: ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്തുന്നതിന്റെ ഭാഗമയുള്ള കാമ്പയിന് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ തുടക്കമായി.
ബാത്തിന ഗവർണർ ശൈഖ് ഇസ്സ ബിൻ ഹമദ് അൽ അസ്രി, ബാർക്കയിലെ വാലി ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ബുറിക്കി, സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. അലി ബിൻ അബ്ദുല്ല അൽ മുഖ്ബാലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കാമ്പയിന് തുടക്കമിട്ടത്. കാമ്പയിന്റെ ഭാഗമായുള്ള പ്രതിരോധപ്രവർത്തനങ്ങൾ ജൂൺ രണ്ടുവരെ തുടരുമെന്ന് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ജനറൽ ഡയറക്ടറേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
കൊതുകിന്റെ വ്യാപനവും പ്രജനനവും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാമ്പയിന്റെ ഭാഗമായി നടക്കും. വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, വെള്ളടാങ്കുകൾ ശരിയായ രീതിയിൽ മൂടിവെക്കുക, മാലിന്യങ്ങൾ സംസ്കരിക്കുക, ഉപയോഗിച്ച ടയറുകൾ നീക്കംചെയ്യുക തുടങ്ങിയ കാര്യങ്ങൾ കൊതുകിന്റെ വ്യാപനത്തെ തടയാൻ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് മുൻകരുതലുകൾ എടുക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽനിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും തെക്കൻ ബാത്തിനയിലെ ഹെൽത്ത് സർവിസസ് ജനറൽ ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.