കൊല്ലം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി 

സലാല: കൊല്ലം സ്വദേശിയെ സലാലക്കടുത്ത്​ തുംറൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം പരവൂർ സ്വദേശി പ്രശാന്തി വീട്ടിൽ പ്രശാന്ത് ( 40) ആണ്​ മരിച്ചത്​. കൈയും കഴുത്തും മുറിച്ച നിലയിലാണ്​ താമസ സ്​ഥലത്ത്​ മൃതദേഹം കണ്ടെത്തിയത്​. തുംറൈത്തിലെ സ്വകാര്യ ട്രാവത്സിൽ ജോലി ചെയ്ത് വരികയായിരുന്നു.

എട്ട് മാസം മുമ്പാണ് ട്രവൽ ഏജൻസി വഴി ഇവിടെ ജോലിക്കെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ശശിധരൻ പിതാവും പ്രഭ മാതാവുമാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Tags:    
News Summary - death at salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.