സലാല: മൊയ്തീൻ മുസ്ലിയാർ വെടിയേറ്റു മരിച്ച വാർത്തയുടെ ഞെട്ടലിൽ പ്രവാസികൾ. സലാലയിലെ പള്ളിയിലാണ് കോഴിക്കോട് സ്വദേശി മൊയ്തീൻ മുസ്ലിയാരെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിശുദ്ധ റമദാനിന്റെ അവസാന വെള്ളിയാഴ്ച നേരത്തെ പള്ളിയിലേക്ക് പോയ ഇദ്ദേഹത്തിന് വെടിയേറ്റത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പള്ളി പരിചരിക്കുന്ന ഏഷ്യക്കാരനാണ് മരിച്ച് കിടക്കുന്ന മുസ്ലിയാരെ ആദ്യം കണ്ടത് എന്ന് പറയുന്നു.
1991ലാണ് സലാലയിൽ എത്തുന്നത്. നീണ്ട നാളുകളായി കടകളിലാണ് ജോലി ചെയ്യുന്നത്. കോവിഡിന് അഞ്ച് മാസം മുമ്പാണ് സലാലയിൽ എത്തിയത്. സലാല സുന്നി സെന്ററിലെ അബ്ദുല്ലത്തീഫ് ഫൈസി ഇദ്ദേഹത്തിന്റെ സഹപാഠിയാണ്. പി.സി.എഫ് സലാല നേതാവ് ഇബ്രാഹിം വേളം അടുത്ത ബന്ധുവാണ്. വലിയ ഭക്തനായ മൊയ്തീൻ മുസ്ലിയാർ പള്ളികൾക്ക് സമീപമുള്ള കടകളിലാണ് ജോലി ചെയ്തിരുന്നത്. പൊതുവെ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹത്തിന് മറ്റു ശത്രുക്കളുള്ളതായി അറിവില്ല. സഹോദരൻ ബഷീറും സലാലയിൽ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.