റാഷിദ്
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിലെ ലിവയിൽ മരിച്ചു. ചേലേമ്പ്ര പാപ്പനാടൻ അബ്ദുൽ അസീസിെൻറ മകൻ റാഷിദാണ് (37) മരിച്ചത്.
ലിവയിൽ മൊബൈൽ ഷോപ് നടത്തിവരുകയായിരുന്നു. രണ്ടു ദിവസമായി പനിയെ തുടർന്ന് വിശ്രമത്തിലായിരുന്ന റാഷിദിനെ കഴിഞ്ഞ ദിവസം ഉച്ചയോടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. സക്കീന മാതാവും നുസ്റത്ത് ഭാര്യയുമാണ്. മക്കൾ: സൈന മെഹ്റിൻ (എട്ട് വയസ്), നീഹ മെഹ്റിൻ (ആറ് മാസം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.