മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി. അങ്കമാലി കറുകുറ്റി പടയാറ്റിൽ വീട്ടിൽ വർഗീസ് (55) ആണ് മരിച്ചത്. മബേല സനയ്യയിൽ സ്പെയർപാർട്സ് വ്യാപാരിയായിരുന്നു.ശനിയാഴ്ച പുലർച്ചെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട വർഗീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 28 വർഷമായി വർഗീസ് ഒമാനിലുണ്ട്. ഭാര്യ ലിറ്റിയും ഒമാനിലുണ്ട്. മക്കളായ സ്റ്റിവിനും കോളിനും നാട്ടിൽ ഉപരി പഠനം നടത്തുകയാണ്. സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കം നടക്കുകയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.